COVID 19KeralaLatest NewsNews

ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്; കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിൽ 851 പേർക്കും മലപ്പുറം ജില്ലയിൽ 721 പേർക്കും തൃശൂര്‍ ജില്ലയിൽ 525 പേർക്കും എറണാകുളം ജില്ലയിൽ 512 പേർക്കും കൊല്ലം ജില്ലയിൽ 426 പേർക്കും കോട്ടയം ജില്ലയിൽ 399 പേർക്കും പാലക്കാട് ജില്ലയിൽ 394 പേർക്കും ആലപ്പുഴ ജില്ലയിൽ 381 പേർക്കും തിരുവനന്തപുരം ജില്ലയിൽ 370 പേർക്കും കണ്ണൂര്‍ ജില്ലയിൽ 277 പേർക്കും ഇടുക്കി ജില്ലയിൽ 274 പേർക്കും പത്തനംതിട്ട ജില്ലയിൽ 244 പേർക്കും വയനാട് ജില്ലയിൽ 147 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 122 പേർക്കും എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button