സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ സോളാർ കേസ് തെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ വീണ്ടും സജീവ ചർച്ചയാകുന്നു. ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ യുഡിഎഫ് ആയുധമാക്കുമ്പോൾ, പരാതിക്കാരിയുടെ തുറന്ന് പറച്ചിലുകളാണ് എൽഡിഎഫിന്‍റെ പിടിവള്ളി.
കഴിഞ്ഞ നാലര വർഷക്കാലമായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കണ്ടുവരുന്ന ഒരു കാര്യത്തിന് മാത്രമാണ് മാറ്റമില്ലാത്തത്. സോളാർ കേസ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും സോളാറിന്‍റെ ചൂട് തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച് തുടങ്ങിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയെ വെട്ടിലാക്കി ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ വന്നത്.അതോടെ സോളാർ വീണ്ടും തലപൊക്കുകയായിരിന്നു.
Post Your Comments