Latest NewsIndiaNews

കർഷക പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും കലാപമുണ്ടാക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : കർഷക പ്രതിഷേധത്തിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് വീണ്ടും കലാപമുണ്ടാക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട് . പ്രതിഷേധിക്കുന്നവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയ്റ്റാണ് . പ്രതിഷേധക്കാർക്കിടയിൽ ഖാലിസ്ഥാൻ സംഘടനയിൽപ്പെട്ടവർ കടന്നുകൂടിയതും ,അവർ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുന്നതും കഴിഞ്ഞ ദിവസം തന്നെ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു . ഇതിനു പിന്നാലെയാണ് പ്രതിഷേധത്തിന്റെ മറവിൽ മുസ്ലീം സംഘടനകൾ കലാപങ്ങൾക്ക് കോപ്പുകൂട്ടുന്നത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിച്ച്‌ മനുഷ്യ വിസര്‍ജ്യം തീറ്റിച്ച്‌ നാട്ടുകാര്‍

ഡൽഹി കലാപക്കേസിലും പ്രതി ചേർക്കപ്പെട്ട സംഘടനയാണ് യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയ്റ്റ് .ഡൽഹിയിൽ പ്രതിഷേധിക്കുന്ന ‘കർഷകർക്ക്’ ഭക്ഷണവും മറ്റ് സഹായങ്ങളും നൽകാൻ ഈ സംഘടന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

നഗരത്തിലെ 25 പള്ളികളുമായി കൈകോർത്ത് സംഘടന പല പദ്ധതികളും ആസൂത്രണങ്ങൾ ചെയ്യുന്നുണ്ട് . പ്രക്ഷോഭം നടത്തുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിനൊപ്പം ദേശീയ തലസ്ഥാനത്ത് ഈ പ്രതിഷേധം നീണ്ടുനിൽക്കുന്നതിനായുള്ള മാർഗ്ഗങ്ങളും തേടുന്നുണ്ട് . അതിനായി ഡൽഹിയിൽ എത്തിയവർക്ക് താമസിക്കാനുള്ള സ്ഥലവും നൽകാൻ തീരുമാനിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button