തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരുടെയും ഇന്ത്യയിലെ ജനങ്ങളുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.
‘നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ മുട്ടുമടക്കി എന്നതുകൊണ്ട് ആര്‍എസ്എസും സംഘപരിവാറും ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും പിടിമുറുക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും ബിജെപിയുടെ കൂട്ടാളികള്‍ക്കും ഉണ്ടായ തിരിച്ചടിയാകാം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തിന് പിന്നിലെന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സമരത്തിനാണ് രാജ്യം കര്‍ഷകരുടെ പ്രതിഷേധത്തിലൂടെ സാക്ഷിയായത്. യാഥാര്‍ത്ഥ്യത്തില്‍ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ പിടിയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം നമ്മുക്ക് ആവശ്യമുണ്ട്’- എം എ ബേബി പറഞ്ഞു.
Read Also : കർഷക നിയമം പിൻവലിച്ചാലും സമരം പിൻവലിക്കില്ല: രാകേഷ് ടിക്കായത്
ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments