ന്യൂഡൽഹി : ചെങ്കോട്ടയിൽ കലാപമുണ്ടാക്കിയ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്. കലാപത്തിൽ പങ്കെടുത്ത 200 പേരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നാണ് പ്രതികളുടെ ചിത്രങ്ങൾ ലഭിച്ചത്. പ്രതികൾക്കായി ആയിരക്കണക്കിന് ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ കലാപത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവുൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments