Latest NewsNewsTechnology

തനിയെ അപ്രത്യക്ഷമാകുന്ന മെസ്സേജുകള്‍ ; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം

വ്യക്തിഗത ചാറ്റുകളില്‍ അയക്കുന്ന വ്യക്തിക്ക് തനിയെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പുതുതായി അടുത്തിടെ അവതരിപ്പിച്ച ഒരു ഫീച്ചര്‍ ആണ് തനിയെ അപ്രത്യക്ഷമാകുന്ന മെസ്സേജുകള്‍ (disappearing messages). ഈ ഫീച്ചര്‍ വഴി ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും.

വ്യക്തിഗത ചാറ്റുകളില്‍ അയക്കുന്ന വ്യക്തിക്ക് തനിയെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം. എന്നാല്‍, ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിന് മാത്രമേ ഈ സംവിധാനം ഓണ്‍ ചെയ്യാന്‍ സാധിക്കൂ. ഡിസപ്പിയറിങ് മെസ്സേജ് ഓപ്ഷനില്‍ അയച്ച സന്ദേശം മാത്രമേ 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാവൂ. അതേസമയം, അതിന്റെ മറുപടി സന്ദേശങ്ങള്‍ ചാറ്റ്‌ബോക്‌സില്‍ ഉണ്ടാകും. ഡിസപ്പിയറിങ് മെസ്സേജ് ഓപ്ഷന്‍ ഓണാണെങ്കില്‍ ഏഴ് ദിവസത്തിന് ശേഷം മീഡിയ ഫയലുകളും അപ്രത്യക്ഷമാകും. എന്നാല്‍, ഓട്ടോമാറ്റിക്-ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓണാണെങ്കില്‍ മീഡിയ ഫയലുകള്‍ നിങ്ങളുടെ ഫോണിന്റെ ഗാലറിയില്‍ തന്നെ കാണും.

ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ആദ്യം വാട്ട്സ്ആപ്പ് തുറക്കുക, ശേഷം മെസ്സേജ് അയക്കേണ്ട ആളുടെ ചാറ്റ് തുറക്കുക. കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് നാമം ടാപ്പുചെയ്യുക, അപ്പോള്‍ ‘ഡിസപ്പീയറിങ് മെസ്സേജ്’ എന്ന പുതിയ ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കണ്ടിന്യു ക്ലിക്ക് ചെയ്ത് ‘ഓണ്‍’ ടാപ്പു ചെയ്യുക. ഡിസപ്പിയറിങ് മെസ്സേജ് ഓപ്ഷന്‍ ഓണ്‍ ആയാല്‍ ചാറ്റില്‍ അത് കാണിക്കും. ഇത് ഓഫ് ചെയ്യാന്‍ ആദ്യം ചാറ്റ് ടാപ്പു ചെയ്യുക, ശേഷം കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് നാമം ടാപ്പുചെയ്യുക. എന്നിട്ട് ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷന്‍ ക്ലിക്കുചെയ്ത് കണ്ടിന്യു ക്ലിക്കു ചെയ്ത് ‘ഓഫ്’ ക്ലിക്ക് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button