ന്യൂഡല്‍ഹി:2020ലെ അവസാന ചന്ദ്ര ഗ്രഹണം നാളെ. ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണ് നാളെ നടക്കുക. ഈ വര്‍ഷം കഴിഞ്ഞ മൂന്ന് ചന്ദ്രഗ്രഹങ്ങളേക്കാള് ദൈര്ഘ്യമേറിയാതാകും നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണം. കാര്‍ത്തിക മാസത്തിലെ കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ജനുവരി 10, ജൂണ്‍ 5,ജൂലൈ 4 എന്നീ ദിവസങ്ങളിലായിരുന്നു ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് ചന്ദ്ര ഗ്രഹണങ്ങളും ദൃശ്യമായത്.
Read Also ; ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു : ഇന്ത്യയുടെ ഭാഗത്ത് നിലയുറപ്പിച്ച് ഇസ്ലാമിക രാജ്യങ്ങള്‍
നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണം ഏകദേശം നാല് മണിക്കൂറോളം നീണ്ടു നില്ക്കും.ചന്ദ്ര ഗ്രഹണം ഇന്ത്യന്‍ സമയം 1:04 pmന് ആരംഭിക്കും ഇന്ത്യന്‍ സമയം 5:25 ഓടെ മാത്രമേ ഗ്രഹണം അവസാനിക്കു.
ഇന്ത്യയില്‍ ചന്ദ്ര ഗ്രഹണം പൂര്‍ണമായും കാണാന്‍ സാധിക്കുകയില്ലെന്നാണ് വാന നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ വടക്കു കിഴക്കന്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് ഒരുപക്ഷേ ഗ്രഹണം കാണാന്‍ സാധിച്ചേക്കുമെന്ന് വാന നിരീക്ഷകര്‍ അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങളായ പാറ്റ്ന. റാഞ്ചി, കൊല്‍ക്കത്ത,ലക്നൗ,വാരണായി, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളില്‍ ഗ്രഹണം ഭാഗീകമായി കാണാന്‍ സാധിക്കും.
യൂറോപ്പില്‍ മ്യൂണിച്ചിലും, ആസ്ട്രേലിയ, നോര്‍ത്ത് അമേരിക്ക, സൗത്ത് ആഫ്രക്ക എന്നിവിടങ്ങളില്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമാകും. മൂന്ന് തരം ചന്ദ്ര ഗ്രഹണങ്ങളാണ് ഉല്ലത്, പൂര്‍ണ ചന്ദ്ര ഗ്രഹണം, ഭാഗീക ചന്ദ്ര ഗ്രഹണം, അല്പ്പഛായ ചന്ദ്ര ഗ്രഹണം എന്നിങ്ങനെയാണ് മൂന്ന് ചന്ദ്ര ഗ്രഹണങ്ങള്‍ ഉള്ളത്. ഇതില്‍ അല്പഛായ ചന്ദ്ര ഗ്രഹണമാണ് നാളെ നടക്കുക.
Post Your Comments