Latest NewsNewsIndia

കർഷകരുടെ പ്രതിസന്ധി ഇല്ലാതാകും: പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ കടുപ്പിച്ച് കർഷക സംഘടനകള്‍

കർഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുന്നതാണ് പുതിയ കാർഷിക നിയമങ്ങളെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. മതിയായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുമായുള്ള ചർച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വച്ചു. സർക്കാർ പറയുന്ന ഇടത്തേക്ക് സമരകേന്ദ്രം മാറ്റാൻ തയ്യാറാണെങ്കിൽ ചർച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button