Latest NewsNewsIndia

പ്രധാനമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഗവേഷകര്‍ക്കുളള അംഗീകാരം; നരേന്ദ്ര മോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി : കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ്. പ്രധാനമന്ത്രിയുടെ സന്ദർശനം കോവിഡ് യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതാണെന്നാണ് കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ പറഞ്ഞത്.

കോവിഡ് വാക്‌സിൻ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സൈഡസ് കാഡില എന്നീ ഗവേഷണ കേന്ദ്രങ്ങളാണ് സന്ദർശിച്ചിരുന്നത്. അതേസമയം കർഷക പ്രതിഷേധത്തിനിടെ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രശംസ.

ഗവേഷണ കേന്ദ്രങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വാക്‌സിൻ ഗവേഷകർക്കുള്ള അംഗീകാരമാണെന്നും ഇത് രാജ്യത്തിന് ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.  കോവിഡ് പശ്ചാത്തലത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതാണ് പ്രധാനമന്ത്രിയുടെ നടപടിയെന്നും ആനന്ദ് ശർമ്മ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button