ചണ്ഡിഗഡ്: വിവാദ കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബ് കര്‍ഷകരെന്ന് വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എന്നും അദ്ദേഹത്തിന്റെ ഓഫീസ് ആണ് പ്രതിഷേധങ്ങള്‍ നയിക്കുന്നതെന്നും ഖട്ടാര്‍ കുറ്റപ്പെടുത്തി.
Read Also: ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; തിരിച്ചടിയ്ക്കുമെന്ന് ഇറാന്
“പഞ്ചാബ് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാന കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. സംയമനം പാലിച്ചതില്‍ ഹരിയാന കര്‍ഷകരോടും പൊലീസിനോടും ഞാന്‍ നന്ദി പറയുന്നു. പ്രതിഷേധത്തിന്റെ ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുറ്റെ ഓഫീസ് ജീവനക്കാരാണ് പ്രതിഷേധം നയിക്കുന്നത്.”- ഖട്ടാര്‍ പറഞ്ഞു.
Post Your Comments