Latest NewsNewsIndia

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക്​ അവസരങ്ങളുടെ വാതിലുകൾ​ തുറന്നിടും: ​പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക്​ അവസരങ്ങളുടെ നിരവധി വാതിലുകളാണ്​ തുറന്നിടുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യവും, എല്ലാ സര്‍ക്കാറുകളുടെയും വാഗ്​ദാനവും അവസാനം നിറവേറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ലാണ്​ നരേന്ദ്രമോദിയുടെ ​പ്രതികരണം. നാലുദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്​.

Read Also: ‘മുഖ്യമന്ത്രിക്കാണോ വട്ട്, അതോ ധനമന്ത്രിക്കോ?‘; ഒളിയമ്പുമായി രമേശ് ചെന്നിത്തല, സർക്കാർ പ്രതിരോധത്തിൽ

എന്നാൽ താങ്ങുവില ഉറപ്പാക്കുന്നത്​ ഉള്‍പ്പെടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ്​ കര്‍ഷകരുടെ ആവശ്യം. നിരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ്​ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്​. ഇതോടെ ഭൂരിഭാഗം കര്‍ഷകരുടെയും പ്രശ്​നങ്ങള്‍ അവസാനിക്കും. അവര്‍ക്ക്​ പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കും -മോദി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുമായി എല്ലാ പ്രശ്​നങ്ങളും ആവശ്യങ്ങളും ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അറിയിച്ചിരുന്നു. ഡിസംബര്‍ മൂന്നിന്​ കര്‍ഷകരു​മായി ചര്‍ച്ച നടത്താനാണ്​ തീരുമാനം. അതിനുമുമ്പ്​ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെങ്കില്‍ പ്രതിഷേധം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്​ഥലത്ത്​ സംഘടിപ്പിക്കണമെന്നും ​അമിത്​ ഷാ പറഞ്ഞു. എന്നാല്‍ സമരത്തില്‍നിന്ന്​ പിന്മാറില്ലെന്ന്​ കര്‍ഷകര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു​വരെ സമരം ചെയ്യുമെന്നാണ്​ കര്‍ഷകരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button