Latest NewsKeralaNews

‘മുഖ്യമന്ത്രിക്കാണോ വട്ട്, അതോ ധനമന്ത്രിക്കോ?‘; ഒളിയമ്പുമായി രമേശ് ചെന്നിത്തല, സർക്കാർ പ്രതിരോധത്തിൽ

ആഭ്യന്തരവകുപ്പിന് കീഴിലുള്ള വിജിലൻസ്, ധനവകുപ്പിന്‍റെ അധീനതയിലുള്ള കെഎസ്എഫ്ഇയിൽ മുന്നറിയിപ്പ് ഇല്ലാതെ റെയ്ഡ് നടത്തിയതാണ് ഐസകിനെ ചൊടിപ്പിച്ചത്.

കോഴിക്കോട്: ധനമന്ത്രിയ്‌ക്കെതിരെ ഒളിയമ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ വിമർശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. മുഖ്യമന്ത്രി നയിക്കുന്ന വിജിലൻസാണ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രിക്ക് വട്ടാണെന്നോണോ അതോ സ്വയം വട്ടാണെന്നാണോ ധനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല വാത്താത്താസമ്മേളനത്തിൽ ചോദിച്ചു.

എന്നാൽ തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയിൽ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി അഴിമതി കണ്ടെത്തുന്നത് കണ്ടാൽ ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതിൽ അഴിമതി നടന്നുവെന്ന് വിജിലൻസ് കണ്ടെത്തിയാൽ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാൻ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. തദ്ദേശ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപി ഇല്ലാതാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫിനെതിരായ ജനവികാരം ശക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആഭ്യന്തരവകുപ്പിന് കീഴിലുള്ള വിജിലൻസ്, ധനവകുപ്പിന്‍റെ അധീനതയിലുള്ള കെഎസ്എഫ്ഇയിൽ മുന്നറിയിപ്പ് ഇല്ലാതെ റെയ്ഡ് നടത്തിയതാണ് ഐസകിനെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ ഇത്തരമൊരു റെയ്ഡ് നടത്തിയത് എന്തിനാണെന്ന ചോദ്യമാണ് ധനമന്ത്രി ഉയർത്തിയത്.

Read Also: അടുത്ത വർഷം മുപ്പത് കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കും; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പിന്തുടരണമെന്ന് ഐസിഎംആർ

കെഎസ്എഫ്ഇ ഓഫീസുകളിൽ ‘ഓപറേഷൻ ബചത്’ എന്ന പേരിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്. വിജിലൻസ് പരിശോധന ഇന്നും തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button