KeralaCinemaLatest NewsEntertainmentKollywood

വീണ്ടും രാഷ്ട്രീയ പ്രഖ്യാപനത്തിനൊരുങ്ങി നടൻ രജനീകാന്ത്

ചെന്നൈ: തൻ്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങൾക്കായി രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചുകൂട്ടി. നാളെ ചെന്നൈയിലാണ് രജനീ മക്കൾ മണ്ഡ്രത്തിൻ്റെ യോഗം. രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെ പുതിയ നിർദേശങ്ങൾ ചർച്ചയാകും.

തൻ്റെ നേരിട്ടുള്ളരാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടിൽ തന്നെയാണ് താരം. തീരുമാനം പിൻവലിക്കണമെന്ന ആരാധകരുടെ കടുത്ത ആവശ്യങ്ങൾക്കിടയിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് താരം പിൻവാങ്ങിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ പുതിയ നിർദ്ദേശങ്ങൾ നാളത്തെ യോഗത്തിൽ മുന്നോട്ട് വയ്ക്കാനാണ് താരത്തിൻ്റെ ഇപ്പോഴത്തെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button