Latest NewsNewsIndia

അമിതവണ്ണത്തിനെതിരെയുള്ള ബോധവത്കരണ പരിപാടി : മോഹൻലാലിനൊപ്പം രജനികാന്തും ചിരഞ്ജീവിയും

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ നടന്ന മൻ കി ബാത്ത് പരിപാടിയിൽ ഇന്ത്യയിലെ അമിതവണ്ണത്തെക്കുറിച്ചുള്ള ഒരു പ്രധാന ആശങ്കയെ അഭിസംബോധന ചെയ്തു. രാജ്യത്ത് എണ്ണ ഉപഭോഗം കുറച്ചുകൊണ്ട് അമിതവണ്ണത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ സംരംഭത്തിന്റെ ഭാഗമായി മോഹൻലാൽ ഉൾപ്പെടെ 10 സെലിബ്രിറ്റികളെ അവബോധ പ്രചാരണത്തിൽ പങ്കു ചേരാൻ അദ്ദേഹം നാമനിർദ്ദേശം ചെയ്തു. തുടർന്ന് ആരോഗ്യകരമായ ഒരു ഇന്ത്യ സൃഷ്ടിക്കാൻ ഈ സംരംഭത്തിന് കഴിയുമെന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. ഇതിനു പുറമെ അമിതവണ്ണത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ 10 വ്യക്തികളെ മോഹൻലാലും നാമനിർദ്ദേശം ചെയ്തു.

ചിരഞ്ജീവി , രജനീകാന്ത്, ദുൽഖർ സൽമാൻ, പ്രിയദർശൻ തുടങ്ങിയ പ്രമുഖ വ്യക്തികളും അദ്ദേഹത്തിന്റെ നോമിനികളിൽ ഉൾപ്പെടുന്നു. അതേ സമയം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി ഇന്ന് പൊണ്ണത്തടി മാറിയിരിക്കുന്നു. 18 മുതൽ 69 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരിൽ 22.9 ശതമാനവും സ്ത്രീകളിൽ 24 ശതമാനം പേർക്കും പൊണ്ണത്തടി പ്രശ്നമായി ബാധിക്കുന്നു എന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ NFHS5 2019 -21 പറയുന്നുണ്ട്.

ഇതിനു പുറമെ പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം, ചിലതരം കാൻസർ, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെ സാധ്യത പൊണ്ണത്തടി വർദ്ധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും നഗരവൽക്കരണവും ഇന്ത്യയിൽ വളർന്നുവരുന്ന പൊണ്ണത്തടി പ്രശ്‌നത്തിന് കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button