ഡൽഹി: കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരത്തിനിടെ ജലപീരങ്കിയില്‍ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിയാനയിലെ അംബാല സ്വദേശിയായ നവദീപ് സിംഗിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കര്‍ഷക സംഘടന നേതാവായ ജയ് സിംഗിന്റെ മകനാണ് നവ്ദീപ്. പോലീസ് കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നതിനിടെയാണ് നവ്ദീപ് സാഹസികമായി വാഹനത്തിന് മുകളില്‍ കയറി ടാപ്പ് നിര്‍ത്തിയത്. തുടര്‍ന്ന് ട്രാക്ടറിലേക്ക് ചാടിയിറങ്ങിയ നവ്ദീപിനെ ഹീറോയെന്നാണ് സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. വധശ്രമത്തിന് പുറമെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു, കലാപമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റവും നവ്ദീപിനെതിരെ ചുമത്തിയിട്ടുണ്ട്.
Post Your Comments