കൊച്ചി : യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. എറണാകുളം ആമ്ബല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യാണ് മരിച്ചത്. സുഹൃത്തായ അശോകിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. വീട്ടിലെത്തിയ സൂര്യ മുറിയില്‍ കയറി വാതിലടച്ച് തൂങ്ങിമരിച്ചെന്നാണ് അശോകും വീട്ടുകാരും പോലീസിനോട് പറഞ്ഞത് .
ശനിയാഴ്ച രാവിലെ 10.30ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ ഇരുന്നു. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു .
വീട്ടിലുള്ളവര്‍ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞ് മറ്റുള്ളവര്‍ എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഫാനില്‍ ഷാളും ഉണ്ടായിരുന്നു.
വാതില്‍ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
നേരത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. 4 വര്‍ഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായാണ് അശോകിന്റെ മൊഴിയിൽ പറയുന്നത്. ഡിസംബര്‍ 15ന് മറ്റൊരു യുവാവുമായി സൂര്യയുടെ വിവാഹവും ഉറപ്പിച്ചിരുന്നു .
Post Your Comments