കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ രണ്ടാംഘട്ട വിചാരണ അടുത്ത വര്‍ഷം ഏപ്രില്‍ 16ന് തുടങ്ങും. രണ്ടാംഘട്ടത്തില്‍ വിചാരണ നേരിടുന്ന പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തുന്നതാണ്. എം.കെ നാസര്‍, ഷഫീഖ്, നജീബ്, സജില്‍, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി സുബൈര്‍, എം.കെ നൗഷാദ്, മന്‍സൂര്‍, പി.പി മുഹമ്മദ് കുഞ്ഞ്, പി.എം അയൂബ് എന്നിവരാണ് വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഒന്നാം പ്രതി സവാദാണ് ഇനി അറസ്റ്റിൽ ആകാനുള്ളത്. ഇയാള്‍ക്കായി പുതിയ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, ആയുധ നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 31 പ്രതികളുള്ള കേസില്‍ ആദ്യ വിചാരണയില്‍ 13 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. 2015ന് ശേഷമാണ് മറ്റുള്ളവര്‍ പിടിയിലായത്.
2010 ജൂലൈയിലാണ് പോപ്പുലര്‍ ഫ്രണ്ട് സംഘം തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയെന്നാരോപിച്ചായിരുന്നു പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്
Post Your Comments