
ഇസ്ലാമാബാദ്: ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം.. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റിന്റെ അംഗീകാരം. പാകിസ്ഥാനിലാണ് ബലാത്സംഗ പ്രതികള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുന്നത്. പ്രതിയുടെ അനുമതിയോടെ വന്ധ്യംകരണം നടത്തുന്നതിനും ബലാത്സംഗപരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുമുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു.
കുറ്റവാളിയുടെ സമ്മതം വാങ്ങിയ ശേഷം വന്ധ്യം കരിക്കാനാണ് നീക്കം. ബലാത്സംഗക്കേസുകളില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓര്‍ഡിനന്‍സില്‍ അനുമതി ഉണ്ട്. ഫെഡറല്‍ നിയമമന്ത്രി ഫറോഗ് നസീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കേസുകള്‍ സംബന്ധിച്ച മന്ത്രിസഭാ സമിതി യോഗത്തില്‍ ബലാത്സംഗ വിരുദ്ധ (അന്വേഷണം, വിചാരണ) ഓര്‍ഡിനന്‍സ് 2020, ക്രിമിനല്‍ നിയമം (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 എന്നിവ അംഗീകരിച്ചു. ഫെഡറല്‍ കാബിനറ്റ് ചൊവ്വാഴ്ച ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്ധ്യംകരണത്തിനു മുന്‍പായി കുറ്റവാളിയുടെ അനുമതി വാങ്ങണമെന്നത് രാജ്യാന്തര നിയമപ്രകാരം നിര്‍ബന്ധമാണെന്ന് നിയമമന്ത്രി നസീം പറഞ്ഞു. ഇത്തരത്തില്‍ കുറ്റവാളിയുടെ സമ്മതപ്രകാരമല്ലാതെ വന്ധ്യംകരണം നടത്തിയാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. അഥവാ കുറ്റവാളി വന്ധ്യംകരണത്തിന് തയാറാകുന്നില്ലെങ്കില്‍ അയാള്‍ക്ക് പാക്കിസ്ഥാന്‍ പീനല്‍ കോഡ് അനുസരിച്ച് വധശിക്ഷയോ 25 വര്‍ഷം തടവോ ലഭിച്ചേക്കാവുന്നതാണ്. കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. പരിമിതമായ കാലയളവിനോ ജീവിതകാലത്തേക്കോ കോടതി വന്ധ്യംകരണത്തിന് ഉത്തരവിട്ടേക്കാമെന്നും മന്ത്രി പറയുന്നു.
ബലാത്സംഗക്കേസുകളില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓര്‍ഡിനന്‍സില്‍ അനുമതി ഉണ്ട്.
Post Your Comments