ദുബായ്: കൊറോണ മഹാമറിക്കിടയിലും ഇന്ത്യ യുഎഇ ബന്ധം ശക്തം. ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് പറഞ്ഞു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിെന്റ ഭാഗമായി യു.എ.ഇയില്‍ എത്തിയ മന്ത്രി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാനുമായി ചര്‍ച്ച നടത്തിയ മന്ത്രി സീഷെയ്ല്സിലേക്ക് സന്ദര്‍ശനത്തിനായി തിരിച്ചു. നേരത്തേ, അബൂദബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നെഹ്യാനുമായി ചര്‍ച്ച നടത്തിയിരുന്നു.
Read Also: ന്യൂനപക്ഷങ്ങൾക്ക് ഹീറോയായി മോദി; ചരിത്രം തിരുത്താനൊരുങ്ങി 400 പേർ
എന്നാൽ ഇന്ത്യ യുഎഇ തമ്മില്‍ സഹകരിക്കാവുന്ന മേഖലകള്‍ ഇനിയുമുണ്ടെന്ന് ജയ്ശങ്കര് പറഞ്ഞു. 10-15 വര്‍ഷം മുമ്ബു വരെ ഇന്ധനമേഖലയില്‍ ഇന്ത്യ ഉപഭോക്താക്കളും അറബ് രാജ്യങ്ങള്‍ വിതരണക്കാരുമായിരുന്നു. പരസ്പരസഹകരണം എന്നനിലയിലേക്ക് ഇന്ന് ആ സ്ഥിതി മാറി. ആരോഗ്യസുരക്ഷ മേഖലയിലും സാങ്കേതിക മേഖലയിലും കൂടുതല്‍ സഹകരണം നടത്താമെന്ന് തെളിയിക്കുന്നതാണ് കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍. അതേസമയം തീവ്രവാദ ഭീഷണി പോലുള്ള വിഷയങ്ങളിലായിരുന്നു മുമ്പ് ഇരു രാജ്യങ്ങളും സഹകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഭക്ഷ്യ, സാമ്പത്തിക, ആരോഗ്യ സുരക്ഷ കാര്യങ്ങളില്‍ സഹകരിക്കുന്നു. മറ്റു വിഷയങ്ങള്‍ പോലെയല്ല കോവിഡ് കാലത്തെ സഹകരണം. ഒരു രാജ്യത്ത് കോവിഡ് പ്രശ്നമുണ്ടായാല്‍ അത് എല്ലാവരെയും ബാധിക്കും. സാങ്കേതികമായി ഏറെ മുന്നില്‍ നില്ക്കുന്ന യു.എ.ഇ പോലുള്ള രാജ്യത്തിന് ആരോഗ്യ സുരക്ഷയുടെ വിഷയത്തില്‍ വലിയ റോളുണ്ട്. സ്വന്തം ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും മികച്ച സുരക്ഷ നല്കുന്ന യു.എ.ഇയുടെ നയങ്ങള്‍ സ്തുത്യര്‍ഹമാണ്.
Post Your Comments