തൃശ്ശൂർ: തൃശൂർ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂൾ നിർമ്മാണത്തിൽ കണ്ടെത്തിയ വ്യാപകമായ പിഴവ് പ്രതിപക്ഷനേതാവ് നേരിട്ട് സന്ദർശിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലുള്ള സ്കൂൾ കെട്ടിടത്തിൻറെ പല ഭാഗത്തും സിമന്‍റ് അടര്‍ന്നു വീഴുന്ന അവസ്ഥയിലായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ നിർമ്മാണത്തിലെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉടൻ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു.
സ്കൂൾ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കിഫ്ബിക്കെതിരായ പ്രതിപക്ഷ പരാതികളെ പരിഹസിച്ചവർ വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ കെട്ടിട നിർമ്മാണത്തെക്കുറിച്ച് പഠിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് പോലെയുള്ള അഴിമതികളാണ് കിഫ്ബി പദ്ധതികളിൽ പലതിലും എന്നാരോപിച്ച പ്രതിപക്ഷ നേതാവ് അടിയന്തര നടപടി ഉൾകൊള്ളാൻ ആവശ്യപ്പെട്ടു.
Post Your Comments