Latest NewsNewsIndiaBusinessTechnology

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള വമ്പന്മാരെ നേരിടാന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഒരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ലാറ്റ്‌ഫോം വരുന്നു

ആഗോള ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവര്‍ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം കയ്യടക്കിവെച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ലാറ്റ്‌ഫോം വരുന്നു.

ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) എന്ന പുതിയ സംരംഭത്തെക്കുറിച്ച് പഠിക്കാനും മറ്റും ഒരു സ്റ്റിയറിംഗ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍ സ്ഥാപനമായ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി). ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. 11 അംഗങ്ങളാകും സമിതിയില്‍ ഉണ്ടാകുക.

ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് പുതിയ പ്ലാറ്റ്ഫോം രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന ഡിപിഐഐടി ഉദ്യോഗസ്ഥനായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക. വാണിജ്യ വകുപ്പ്, ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, നീതി ആയോഗ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും സമിതിയില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button