
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വ്യത്യസ് സംഭവങ്ങളിലായി 81.2 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി . ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്.
ആദ്യ സംഭവത്തില്‍ 77 ലക്ഷം വില വരുന്ന 1.6 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തുകയുണ്ടായത്. രണ്ടാമത്തെ സംഭവത്തില്‍ 4.2 ലക്ഷം വിലവരുന്ന 87 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത് . ആദ്യത്തെ യാത്രക്കാരന്‍ സൗദിയിലെ ജിദ്ദയില്‍ നിന്നും രണ്ടാമന്‍ ദുബയില്‍ നിന്നുമാണ് എത്തിയത് .
Post Your Comments