Latest NewsNewsIndia

‘കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍’; സംഘര്‍ഷമുണ്ടാക്കിയത് പഞ്ചാബില്‍ നിന്ന് വന്നവരെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

കർഷകരുടെ ഡൽഹി ചലോ മാർച്ചിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളുടെ കൃത്യമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും പ്രശ്‌നമുണ്ടാക്കിയത് പഞ്ചാബിൽ നിന്ന് വന്നവരെന്നും അദ്ദേഹം പറഞ്ഞു. സമരം ആരംഭിച്ചത് പഞ്ചാബിൽ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാർട്ടികൾക്കും യൂണിയനുകൾക്കും ബന്ധമുണ്ട്. ഹരിയാനയിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുത്തിട്ടില്ല. അതിന് ഞാൻ അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പൊലീസിനെയും അഭിനന്ദിക്കുന്നു’അദ്ദേഹം പറഞ്ഞു.

ഡൽഹിയിലേക്ക് പുറപ്പെട്ട പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന അതിർത്തിയായ അംബാലയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകൾ നശിപ്പിച്ചിരുന്നു. അതേസമയം, മാർച്ച് ചെയ്യുന്ന കർഷകർക്കെതിരെ ഹരിയാന പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഹരിയാനയിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button