ഡൽഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം സ്മാര്‍ട്ട് വാച്ച് നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഓഫീസ് പ്രവര്‍ത്തന സമയത്ത് ജീവനക്കാര്‍ എങ്ങോട്ടൊക്കെ പോകുന്നെന്ന് അറിയാനാണിതെന്നും ഇത് മൂലം ജീവനക്കാരുടെ ജിപിഎസ് അടിസ്ഥാനമായ ഹാജര്‍ രേഖപ്പെടുത്താനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ നിഗമനം .
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തുന്ന വികാസ് റാലിയിലാണ് പ്രഖ്യാപനം നടത്തിയത്. ജിപിഎസ് ഉൾപ്പെടെയുള്ള 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകുകയെന്നും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ: 10 സ്ഥാപനങ്ങൾക്കെതിരെ നടപടി
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ബയോമെട്രിക് അറ്റന്റന്‍സ് സംവിധാനം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്മാര്‍ട്ട് വാച്ച് നല്‍കാൻ സംസ്ഥാന സര്‍ക്കാർ തീരുമാനിച്ചത്.
Post Your Comments