COVID 19Latest NewsNewsInternational

കോറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെന്ന പുതിയ ആരോപണവുമായി ചൈന ; എതിര്‍ത്ത് ലോകരാജ്യങ്ങള്‍

കോവിഡ് 2019ല്‍ ഇന്ത്യയില്‍ ഉണ്ടായതാണെന്നാണ് ചൈനയുടെ പുതിയ കണ്ടെത്തല്‍

ന്യൂഡല്‍ഹി : കോറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണെന്ന് ലോകം മുഴുവന്‍ അറിയാവുന്ന കാര്യമാണ്. ഇതേ കുറിച്ച് ലോകം മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലാണെന്ന വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് ചൈന. മഹാമാരിയായി മാറിയ കോവിഡ് 2019ല്‍ ഇന്ത്യയില്‍ ഉണ്ടായതാണെന്നാണ് ചൈനയുടെ പുതിയ കണ്ടെത്തല്‍.

ചൂടുകാറ്റ് കാലത്ത് മനുഷ്യനും മൃഗങ്ങളും ഒരേ ജലസ്ത്രോതസ് ഉപയോഗിച്ചതിന്റെ ബാക്കി പത്രമാണ് കോവിഡ് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പുതിയ വാദം. എന്നാല്‍ ചൈനയുടെ ഈ ആരോപണം ലോകരാജ്യങ്ങള്‍ എതിര്‍ത്തിരിക്കുകയാണ്. വുഹാനില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ട് പടര്‍ന്നതെന്നാണ് അവര്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും വൈറസിന്റെ ഉത്ഭവം ചൈനയാണെന്ന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്തതും അതിന്മേല്‍ തുടര്‍ നടപടികളെടുത്തതും തങ്ങള്‍ മാത്രമായിരുന്നെന്നും അവകാശപ്പെട്ട് ചൈന രംഗത്ത് വന്നിരുന്നു. കോവിഡ് ചൈനയിലെ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പറഞ്ഞു.

എന്നാല്‍ ഇത് ലോകം അംഗീകരിച്ചില്ല. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോകാരോഗ്യ അസംബ്ലിയുടെ (ഡബ്ല്യുഎച്ച്എ) ഈവര്‍ഷം മേയില്‍ ചേര്‍ന്ന വാര്‍ഷിക യോഗം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ചൈനയും പ്രമേയത്തെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണം ചൈന ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button