ന്യഡല്‍ഹി : കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് തവണയായി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശങ്ങളിലാണ് രാഹുല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്.
കര്‍ഷകര്‍ക്കെതിരേ വ്യാജ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും അതുകൊണ്ടൊന്നും അവരുടെ ഉറച്ച ലക്ഷ്യത്തെ മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും രാഹുല്‍ വൈകിട്ട് പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.
കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങളെ കാര്‍ഷിക കരി നിയമങ്ങളെന്ന് വിശേഷിപ്പിച്ച രാഹുല്‍ അതിന്റെ അവസാനം കാണും വരെ പോരാട്ടം തുടരുമെന്നും പറഞ്ഞു. പതിനായിരത്തോളം കര്‍ഷകര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചുവെന്ന പഞ്ചാബ് കേസരിയുടെ റിപ്പോര്‍ട്ടും ട്വീറ്റിനൊപ്പം രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയ് കിസാന്‍ എന്നായിരുന്നു, ഇനിയും അങ്ങനെ തന്നെയായിരിക്കും എന്നും ട്വീറ്റില്‍ രാഹുല്‍ പറയുന്നു.
Post Your Comments