
കോഴിക്കോട് : തനിക്കെതിരെ സംഘ പരിവാറില്‍ നിന്നും വധഭീഷണിയും ആക്രമണവും ഉണ്ടെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഇത്രയും ആക്രമണം ഉണ്ടായിട്ടും പരാതി സ്വീകരിക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഘപരിവാര്‍ നിരന്തരമായി തന്നെ വേട്ടയാടുകയാണ്. ദിലീപ് വേണുഗോപാല്‍ എന്നയാള്‍ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്.
എന്നാല്‍ പരാതി സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിയുടെ ഫോണ്‍ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണില്‍ വിളിച്ചും വധഭീഷണി നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും ശരിയായ അന്വേഷണം നടത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
വധ ഭീഷണി നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഡിജിപിക്ക് പരാതി നല്‍കിയിട്ട് പോലും ഫലം ഉണ്ടാകുന്നില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ തനിക്ക് പൊലീസ് പ്രൊട്ടക്ഷന്‍ ഉണ്ട്. എന്നാല്‍ പ്രളയവും കോവിഡും വന്ന സാഹചര്യത്തില്‍ സംരക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
read also: ലേയും കാര്‍ഗിലും സ്മാര്‍ട്ട് സിറ്റികളാകും; പ്രഖ്യാപനങ്ങൾ നടപ്പാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍
50 വയസ്സുള്ള അമ്മയെ പത്തനംതിട്ടയില്‍ ഭീഷണിപ്പെടുത്തുകയും അതു വഴി ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നു ചികിത്സയില്‍ കഴിയേണ്ടി വരികയും ചെയ്തു . മകളോട് പോലും സഭ്യത ഇല്ലാതെ പെരുമാറുന്നതായി ബിന്ദു അമ്മിണി ആരോപിച്ചു. ശബരിമലയില്‍ ഇനി പോകില്ലെന്നും പോയത് സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് മറുപടി നല്‍കാനാണെന്നും ബിന്ദു അറിയിച്ചു. പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments