KeralaNattuvarthaLatest NewsNewsEntertainment

സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് കൊള്ളാം, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുത്: എന്തിനും ഏതിനും സെലക്ടീവായി പ്രതികരിക്കുന്ന ഫെമിനിസ്റ്റുകൾക്കെതിരെ തുറന്നടിച്ച് പ്രിയതാരം ഉർവശി

വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ലെന്നും നടി

മലയാളികളുടെ പ്രിയതാരമാണ് ഉർവശി, മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും മനസ്സു തുറക്കുകയാണ് താരം. സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുതെന്നും നടി പറഞ്ഞു.

അടുത്തിടെ സിനിമയിൽ സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ലെന്നും നടി.

ഇതുവരെ എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്.

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടു പേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകർത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം നടത്തേണ്ടതെന്നും ഉർവശി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button