സോള്‍ : കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്ര സനേകയെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ലിങ്ക്ഡ്ഇനിലും വാട്ട്‌സ്ആപ്പിലും റിക്രൂട്ടര്‍മാര്‍ ചമഞ്ഞ്, ആസ്ട്ര സനേകയിലെ ജീവനക്കാരെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളുമായി സമീപിക്കുകയായിരുന്നു ഇവര്‍ ചെയ്തത്.
ശേഷം ജോലിയെക്കുറിച്ചുള്ള വിവരണം എന്ന പേരില്‍ ചില രേഖകള്‍ അയക്കും. ഇരയാക്കപ്പെടേണ്ടവരുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭിക്കുംവിധത്തിലുള്ള കോഡുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ രേഖകള്‍ അയക്കുന്നത്.
കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ആളുകളെ ഹാക്കര്‍മാര്‍ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഹാക്കര്‍മാരുടെ ശ്രമം വിജയംകണ്ടില്ലെന്നാണ് നിഗമനം. ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഉത്തര കൊറിയയുടെ പ്രതിനിധി സംഘവും ആസ്ട്ര സനേകയും വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Post Your Comments