Latest NewsNewsIndia

കോവിഡ് വ്യാപനം ; കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള 5 സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ ഇറക്കുന്ന മാർഗ രേഖ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച്ച വരുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് സ്ഥിതി മോശത്തിൽ നിന്നും കൂടുതൽ മോശമാകുകയാണെന്നും കടുത്ത നടപടികൾ വേണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണം. കോവിഡ് വാക്‌സിനുകൾ തയ്യാറാകുന്നത് വരെ പ്രതിരോധ നടപടികളിൽ വീഴ്ച്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി.

രാജ്യത്ത് പലയിടത്തും ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലർ മാസ്‌ക് താടിയിൽ തൂക്കി നടക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button