Latest NewsIndia

ശബരിമല കാണിക്ക എണ്ണുന്ന പോലീസുകാരന് കോവിഡ്, ദേവസ്വം ഭണ്ഡാരം അടച്ചു

കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം ഭണ്ഡാരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ശബരിമല ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ചു. കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് ഒപ്പം താമസിച്ചിരുന്ന 10 പൊലീസുകാരെയും ക്വാറന്റീനിലാക്കി. കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം ഭണ്ഡാരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ച്‌ അണുവിമുക്തമാക്കി. ദേവസ്വം മരാമത്ത് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും, ഓവര്‍സിയര്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പിപിഇ കിറ്റ് നല്‍കി. ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ്.

read also: മഹാരാഷ്ട്ര സർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതി: ആത്മഹത്യക്കേസിൽ അർണബ് ഗോസ്വാമിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുകളൊന്നുമില്ല, ഹൈക്കോടതിക്കെതിരെയും രൂക്ഷ വിമർശനം

ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കി. മരാമത്ത് ഓഫിസില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെയും ക്വാറന്റീനിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button