തിരുവനന്തപുരം: ട്രാന്‍സ്‌ജന്റേഴ്‌സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശയെ പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. യോഗ്യരായ മിടുക്കര്‍ പൊലീസിലേക്ക് കടന്ന് വരണമെന്നും ജെന്ററുകള്‍ക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേരുന്നതല്ലെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.
സര്‍ക്കാര്‍ ശുപാര്‍ശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്‌പ്പാണ്. ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യം. നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളവും മാറ്റത്തിന് തയ്യാറെടുക്കുന്നത്’, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
Post Your Comments