കൊല്ലം: പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെ വെള്ളപൂശി കേരള പോലീസ്. ക്ലീന്‍ ചിറ്റ് നൽകി മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. മന്ത്രിയുടെ ഇടപെടലിന്റെ വ്യക്തമായ രേഖയുണ്ടായിട്ടും പോലീസ് നടത്തിയ ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയും പിതാവും സത്യങ്ങൾ തുറന്നു പറഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
പീഡനപരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം നല്ലരീതിയില്‍ പരിഹരിക്കണം എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമര്‍ശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പോലീസ് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നൽകിയത്.
ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പ്രശ്നം തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തില്‍ പറയുന്നു. നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്ന അര്‍ഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
Post Your Comments