KeralaLatest NewsNews

പോലീസ് പിതാവിനെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച സംഭവം; എ.എസ്.ഐയെ സ്ഥലം മാറ്റി

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ എ.എസ്.ഐക്കെതിരെ കർശന നടപടി സ്വീകരിച്ചു. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലെ എസ്.ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. പൊലീസുകാരൻ അപമര്യാദയായി പെരുമാറുന്ന വീഡിയോ വൈറലായതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഐജി ഉത്തരവിട്ടുണ്ട്.

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിപ്പോഴാണ് സുദേവനോട് നെയ്യാ‌ർ ഡാം പോലീസ് മോശം പെരുമാറ്റം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുദേവൻ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയിട്ടും കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാർ സുദേവനോട് മോശമായി പെരുമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button