Latest NewsKeralaIndia

കഴിഞ്ഞ 63 വര്‍ഷം ഇടത് വലത് പാര്‍ട്ടികളുടെ അഴിമതിയും സ്വജനപക്ഷപാതവും സഹിച്ചു; ഇനി ജനങ്ങൾ എന്‍ഡിഎ ഭരണം ആഗ്രഹിക്കുന്നു: കേരള കോളേജിയറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. എന്‍.എ ഹമീദ്

കനകവും കാമിനിയും പീഡന, കൊലപാതക, കോഴ സംഭവങ്ങളും കാരണം ഇവരുടെ ജനസമ്മതി കുറയുവാനല്ല കൂടുവാനാണ് സാദ്ധ്യത.

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതായി പ്രൊഫ. എന്‍.എ ഹമീദ്. കഴിഞ്ഞ 63 വര്‍ഷമായി ഇടത് വലത് പാര്‍ട്ടികളുടെ അഴിമതിയും സ്വജനപക്ഷപാതവും കാണുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഗുണദോഷങ്ങള്‍ വേണ്ടത്ര അനുഭവിച്ച് കഴിഞ്ഞെന്നും കേരള കോളേജിയറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ എന്‍.എ ഹമീദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കഴിഞ്ഞ 63 കൊല്ലക്കാലമായി കേരളത്തിൽ കോൺഗ്രസ്സിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിലുള്ള മുന്നണികൾ മാറി മാറി ഭരിക്കുന്നു. LDF ന്റെയും UDF ന്റെയും ഗുണദോഷങ്ങൾ നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു.

ഇപ്പോൾ ഇവർ അന്യോന്യം വിഴുപ്പലക്കുന്നതും നാം കാണുന്നു. ആറു പതിറ്റാണ്ടു കാലത്തെ ശ്രദ്ധിക്കപ്പെടാതെ പോയ അഴിമതി , സ്വജനപക്ഷപാത സംഭവങ്ങളും ഏറെയുണ്ട്. കനകവും കാമിനിയും പീഡന, കൊലപാതക, കോഴ സംഭവങ്ങളും കാരണം ഇവരുടെ ജനസമ്മതി കുറയുവാനല്ല കൂടുവാനാണ് സാദ്ധ്യത.

ബീഹാറിലെ പോലെ, വൻ കാലിത്തീറ്റ കംഭകോണത്തിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നേതാവിന്റെ മകനും പാർട്ടിയും ഏറ്റവുമധികം സീറ്റുകൾ നേടിയിരിക്കുന്നു. അഴിമതി കൊണ്ട് കോടികൾ ഉണ്ടാക്കി പാർട്ടിയെ സമ്പന്നമാക്കിയാണ് നേതാക്കൾ കഴിവു തെളിയിക്കുന്നത്.

എന്തായാലും നീണ്ട 63 കൊല്ലങ്ങൾ LDF നെയും UDF നെയും സഹിച്ചു. ഇനി ഒരഞ്ചു കൊല്ലമെങ്കിലും NDA കേരളം ഭരിച്ചു കാണാൻ ഏതു വോട്ടറും ആഗ്രഹിച്ചു പോവുക സ്വാഭാവികം മാത്രം.

Prof. N A. Hameed

shortlink

Related Articles

Post Your Comments

Related Articles


Back to top button