കോൽക്കത്ത: ഹരിയാനയിൽ കർഷകർക്കു നേരെ നടന്ന പോലീസ് നടപടിയിൽ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി കർഷകരുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണെന്ന് മമത പറഞ്ഞു. ഡൽഹിയിലെ കർഷക പ്രതിഷേധത്തിൽ പങ്കുചേരാൻ തയാറാണെന്ന് മമത വ്യക്തമാക്കി.
ഹരിയാനയിലെ സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണ്. എല്ലാ ജനാധിപത്യ, മൗലിക അവകാശങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ ഇതാദ്യമാണ്. കർഷകരുടെ ജനാധിപത്യാവകാശങ്ങൾ കവരാൻ കേന്ദ്രത്തിനു കഴിയില്ലെന്നും. രാഷ്ട്രം എല്ലാവരുടേതുമാണ്. സ്വാതന്ത്ര്യസമരത്തിൽ ബിജെപിയുടെ പങ്ക് എന്തായിരുന്നു? രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. നിങ്ങളുടെ ചില നേതാക്കൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തിട്ടുണ്ട്. ബിജെപിയുടെ യഥാർഥ മുഖം ഇതാണെന്നും മമത കൂട്ടിച്ചേർത്തു.
Post Your Comments