കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട്; പുതിയ മാർഗനിർദേശം പുറത്ത്
തദ്ദേശതെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിച്ച രോഗികൾക്ക് തപാൽ വോട്ടിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. വോട്ടെടുപ്പ് തീയതിക്ക് 10 ദിവസം മുൻപ് തപാൽ വോട്ടിനുള്ള നടപടി തുടങ്ങും. അന്ന് മുതൽ രോഗമുള്ളവരുടെ വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തി വോട്ട് രേഖപ്പെടുത്തി വാങ്ങും.
തലേദിവസം മൂന്ന് മണിവരെ പോസിറ്റീവ് ആകുന്നവരുടെ വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ തപാൽ വോട്ടുമായി എത്തും. രോഗം മൂലം മറ്റ് ജില്ലകളിൽ പെട്ടുപോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കുകയും ചെയ്യാം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ എത്താം. വോട്ടെടുപ്പിന്റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഇവർക്ക് വോട്ട് ചെയ്യാൻ അനുമതി.
Post Your Comments