കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി റാലിക്കിടെ -തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. ഇതോടെ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബംഗാളിലെ ബിര്‍ഭമില്‍ ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഗോഷ് നയിച്ച റാലിക്കിടെയായിരുന്നു സംഘര്‍ഷം.
സംഘര്‍ഷത്തിനിടെ തൃണമൂൽ പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞു. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറും ഉണ്ടായി. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. അതേസമയം ഇടത് തൊഴിലാളി യൂണിയനുകള്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ദേശീയ പണിമുടക്കില്‍ പശ്ചിമബംഗാള്‍ പങ്കെടുക്കില്ലെന്ന് മമത സര്‍ക്കാര്‍.
ഗവണ്‍മെന്റ് ഓഫീസുകള്‍ സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments