കൊല്‍ക്കത്ത : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത പറഞ്ഞു. ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മമത ബാനര്‍ജി പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് ബങ്കുറയില്‍ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മമത.
“എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ കിടന്നുകൊണ്ട് ഞാൻ തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി പറഞ്ഞു.
ബിജെപി രാഷ്ട്രീയ പാര്‍ട്ടി അല്ല, . നുണകളുടെ മാലിന്യ കൂമ്പാരമാണെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം നാരദ , ശാരദ തട്ടിപ്പ് എന്നൊക്കെ പറഞ്ഞ് ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്താന്‍ വരും. പണം വാഗ്ദാനം ചെയ്തും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എംഎല്‍എമാര്‍ക്ക് 2 കോടിയൊക്കെ ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ? നാടിന് അപമാനമാണവരെന്നും മമത പറഞ്ഞു.
Post Your Comments