KeralaLatest NewsNews

മുന്‍ മന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.

കൊച്ചി : മുന്‍മന്ത്രി എ.പി.അനില്‍കുമാറിനെതിരായ സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിയെടുക്കാന്‍ ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.  സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ അനിൽകുമാർ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

രാവിലെ 11 മണിക്ക് ഹാജരാകാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി നേരത്തെ ക്രൈംബ്രാഞ്ച് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എ.പി.അനില്‍കുമാറിനെതിരായ പരാതി. അന്വേഷണ സംഘം ഈ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു

പരാതിക്കാരി രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍. പീഡനം നടന്നെന്ന് തെളിവ് ലഭിച്ചാല്‍ അനില്‍ കുമാറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാകും. അതേസമയം തദ്ദേശ തെരെഞ്ഞെടുപ്പിന്റെ സമയത്ത് കേസ് വീണ്ടും ഉയര്‍ത്തിയ്‌ക്കൊണ്ടുവരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

shortlink

Post Your Comments


Back to top button