
മലപ്പുറം: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതിൽ അഴിമതി അന്വേഷണത്തില്‍ അബ്ദുള്ളക്കുട്ടിയുടെ വാദം തള്ളി എ.പി അനില്‍കുമാര്‍ എം.എല്‍.എ. ഏത് തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും കരാർ നൽകിയതടക്കമുള്ള കാര്യങ്ങൾ ചെയ്തത് ഡി.ടി.പി.സി യും ഉദ്യോഗസ്ഥരുമാണെന്നും മുന്‍മന്ത്രി അനില്‍കുമാര്‍ വ്യക്തമാക്കി.
അതേസമയം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയതിൽ മൂന്ന് കോടിയിലേറെ രൂപയുടെ അഴിമതി നടന്നെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം. പദ്ധതിയിൽ അന്ന് കണ്ണൂർ എം.എൽ.എ ആയിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. അഴിമതി നടന്നെന്ന് സമ്മതിച്ച അബ്ദുള്ളക്കുട്ടി താൻ നിരപരാധിയാണെന്നും, ഉത്തരവാദി അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽ കുമാര്‍ ആണെന്നും ആരോപിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ അവസാന കാലത്താണ് കണ്ണൂർ കോട്ടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയത്. ബെംഗളൂരു ആസ്ഥാനമായ ദിശ എന്ന കമ്പനിയാണ് ഇത് നടപ്പാക്കിയത്.
Post Your Comments