
പത്തനംതിട്ട: പൊതു തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം സാധ്യമാകുമെന്നും മുന്നണിയിൽ പ്രശ്നങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിൽ സീറ്റ് നിർണയത്തിൽ തർക്കങ്ങളില്ല. വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾ മാത്രമാണ് അവിടെ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
കെ.സുധാകരൻ്റേയും മുരളിധരൻ്റേയും പരസ്യപ്രസ്താവനയെ പറ്റിയുള്ള ചോദ്യത്തിന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി. ആന്തൂരടക്കം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് എതിർകക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് ഇപ്പോൾ അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments