Latest NewsNewsIndia

ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരാനൊരുങ്ങി ഹരിയാനയും

ഛണ്ഡീഗഡ് : ലൗജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരാനൊരുങ്ങി ഹരിയാന. ഇതിനായി ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. മന്ത്രി അനിൽ വിജ് ആണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സെക്രട്ടറി ടി.എൽ സത്യപ്രകാശ് ഐഎഎസ്, എഡിജിപി നവദീപ് സിംഗ് വിക്ര്, ഹരിയാന അഡ്വക്കേറ്റ് ജനറൽ ദീപക് മാഞ്ചന്ദ എന്നിവരാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ ലൗ ജിഹാദ് നിയമം സംബന്ധിച്ച് പഠനം നടത്തി കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനം തുടർ നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസം ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് മന്ത്രി സഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയും ഈ വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

അടുത്തിടെ ഫരീദാബാദിൽ പ്രണയാർഭ്യത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button