KeralaLatest NewsNewsIndia

അണിയറക്കഥകൾ പുറത്ത്; സോളാർ കേസ് പ്രതിക്ക് വീടൊരുക്കിയത് ബിനീഷ് കോടിയേരിയുടെ ബിനാമി, പിന്നിൽ രാഷ്ട്രീയ നീക്കങ്ങൾ?

സോളറിലെ കാണാക്കളി

കഴിഞ്ഞ യു ഡി എഫ് സർക്കാരിനെ അവസാന കാലത്ത് പിടിച്ചുകുലുക്കിയ ഏറെ വിവാദമായ സോളാർ കേസിലെ പ്രതി താമസിച്ചിരുന്നത് ബിനീഷ് കോടിയേരിയുടെ ബിനാമിയുടെ വീട്ടിലെന്ന് റിപ്പോർട്ട്. ‘മനോരമ‘യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫി്റെ മുട്ടടയിലുള്ള വീട്ടിലായിരുന്നു സരിത എസ് നായർ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ അന്വേഷണത്തിൽ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇ ഡി ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോളാർ കേസ് വീണ്ടും ഉഅയർന്നു വന്ന ഈ സാഹചര്യത്തിലാണ് അണിയറക്കഥകൾ വെളിച്ചത് വന്നത്.

അന്ന് സരിതയ്ക്ക് താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടെന്നാണ് സൂചന. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവത്രേ. ഇപ്പോൾ പുറത്തുവരുന്ന ഈ രാഷ്ട്രീയനീക്കങ്ങൾ സർക്കാരിനെ ബാധിക്കുമോ എന്ന ആകാംഷയിലാണ് ഇടതു നിരീക്ഷകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button