Latest NewsNewsIndia

ട്വിറ്ററിനു ബദലായി ഇന്ത്യയുടെ സ്വന്തം സോഷ്യൽ നെറ്റ്‌വർക്ക് എത്തി ; അക്കൗണ്ട് തുറന്ന് പ്രധാനമന്ത്രിയും , സിനിമാ താരങ്ങളും

ന്യൂഡൽഹി : മെയ്ഡ് ഇൻ ഇൻഡ്യ എന്ന ടാഗ് ലൈനോടെ തീർത്തും സ്വദേശിയായ ‘ടൂട്ടർ’ ആണ് ട്വിറ്ററിന്‍റെ ഇന്ത്യൻ പതിപ്പ്. ശംഖുനാദം എന്നർഥം വരുന്ന ടൂട്ടറിന്‍റെ ലോഗോയിൽ ഒരു ചെറിയ ശംഖും കാണാൻ സാധിക്കും.

Also Read : “ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കി” : കുമ്മനം രാജശേഖരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാജ്യത്തെ പല രാഷ്ട്രീയ പ്രമുഖരും ടൂട്ടറിലുണ്ട് . പ്രധാനമന്ത്രിക്ക് ഇതിൽ വെരിഫൈഡ് അക്കൗണ്ട് ആണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സദ്ഗുരു തുടങ്ങിയ പ്രമുഖർക്കും ബിജെപി പാർട്ടിക്കും ടൂട്ടറിൽ ഒഫീഷ്യൽ അക്കൗണ്ടുകളുണ്ട്.

ടൂട്ടര്‍ എന്നും ടൂട്ടര്‍ പ്രോ എന്നും രണ്ടു വേര്‍ഷനുകള്‍ ഉണ്ട്. പ്രോ വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ പ്രതിവര്‍ഷം 1000 രൂപ നല്‍കണം.തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപനമാണ് ടൂട്ടറിന് രൂപം നല്‍കിയത്. ടൂട്ടർ അക്കൗണ്ട് വഴി ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍ മുതലായവ അടങ്ങിയിരിക്കാവുന്ന ടൂട്ട്‌സ് എന്ന് വിളിക്കുന്ന ഹ്രസ്വ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യാനാവും. മറ്റ് ഉപയോക്താക്കളെ പിന്തുടരാനും കഴിയും.

ഇന്ത്യയ്ക്ക് സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വേണ്ടത് അതിനാലാണ് തങ്ങള്‍ ടൂട്ടര്‍ അവതരിപ്പിക്കുന്നതെന്നാണ് ആപ്പ് വികസിപ്പിച്ച കമ്പനി വ്യക്തമാക്കിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button