Latest NewsNewsIndia

നിവാർ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; അതീവജാഗ്രതയിൽ തമിഴ്നാട്

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ കരയിൽ കടക്കും. മണിക്കൂറില്‍ 120മുതൽ 140കിലോമീറ്റർവരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയിൽ കടക്കുക. പുതുച്ചേരി അടക്കം ഈഭാഗത്തെ 200 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക. ഇതോടെ തമിഴ്നാട്ടിൽ അതീവ ജാഗ്രത തുടരുകയാണ്.

മുൻകരുതൽ നടപടിയുടെ ഭാഗമായി തമിഴ്നാട്ടിൽ നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ആന്ധ്രാപ്രദേശിന്റെ തെക്കൻമേഖലമുതൽ തൂത്തുക്കുടിവരെ കാറ്റിന്റെ സ്വാധീനമുണ്ടാകും. പലഭാഗത്തും 80മുതൽ 100കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ദുരന്തസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ദുരന്തനിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കടലൂർ, തിരുവാരൂർ, നാഗപട്ടണം, വിഴുപുരം, രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴയും കാറ്റുമുണ്ടായി. വിഴുപുരം, നാഗപട്ടണം, തിരുവാരൂർ, കടലൂർ ജില്ലകളിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. തീരദേശ ജില്ലകളിൽ ശക്തമായ കാറ്റുവീശുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button