Latest NewsNewsGulf

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ വേണ്ടെന്ന് കേന്ദ്രം; കേരളം വിസമ്മതിക്കുന്നു, പ്രതിഷേധവുമായി പ്രവാസികൾ

കോവിഡ് വൈറസുമായി ബന്ധപ്പെട്ട് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്നാണ് പ്രവാസ ലോകം ആവശ്യപ്പെടുന്നു.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാൻ ക്വാറന്‍റൈൻ നിബന്ധന പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ വിദേശത്തു നിന്നുള്ളവരുടെ കാര്യത്തിൽ നിഷേധ നിലപാടാണ് സംസ്ഥാനം തുടരുന്നതെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികളുടെ എത്തുന്നത് തടയുകയെന്ന ലക്ഷ്യം പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button