Latest NewsKeralaNews

ആരോഗ്യ മേഖലയുടെ വീഴ്ച? കേരളത്തിൽ 2.9 ലക്ഷം കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടില്ല, മരണനിരക്ക് കുറച്ച് കാട്ടി : റിപ്പോർട്ട്

കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് ഏകദേശം 2.9 ലക്ഷം കോവിഡ് കേസുകളാണെന്ന് റിപ്പോർട്ട്. എൻ ഡി ടി വി പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് 3 ലക്ഷത്തിനടുത്ത് കേസുകളാണെന്ന് സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏകദേശം 34 ലക്ഷത്തോളം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയെന്നാണ് ടി വി റിപ്പോർട്ടിൽ പറയുന്നത്.

കോവിഡ് നിർണയത്തിലെ ആധികാരികമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആർടിപിസിആർ പരിശോധന കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ കാര്യമായി നടന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയും യുപിയും ഗുജറാത്തും ഇവയിൽ പെടും. കൂടുതൽ ആന്റിജൻ പരിശോധന നടന്ന സംസ്ഥാനങ്ങളിലും കാര്യമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. 53% കേസുകൾ കേരളത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

അതേസമയം, കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തിയെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആരോഗ്യ മേഖലയുടെ വീഴ്ചയാണെന്നും ആരോപണമുയർന്നു.

യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്തതും ഇന്ത്യയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്ത്യയിലാണ്. കൊവിഡ് രോഗികളുടെ കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാണിതെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button