COVID 19Latest NewsKeralaNews

തദ്ദേശഭരണ തെരഞ്ഞെടുപ്പ് : സാനിറ്റൈസര്‍ ഉപയോഗിച്ചാൽ മഷി മായുമോ ? ; സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം : കോവിഡ്​കാലത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുമഷിക്ക്​ വീര്യം കുറയുമോയെന്ന് ആശങ്ക. കോവിഡ്​ പ്രതിരോധത്തി​ന്റെ ഭാഗമായി ബൂത്തില്‍ കൊണ്ടുപോകാന്‍ അനുമതിയുള്ള സാനിറ്റൈസര്‍ പുരട്ടുമ്പോൾ മഷി മായുമോയെന്ന സംശയമാണുയരുന്നത്​.

Read Also : കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത

ഇരട്ട വോട്ടുള്ളവര്‍ ​ഒരിടത്ത്​ സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം മറ്റൊരിടത്ത്​ വോട്ട്​ ചെയ്യാനും കള്ളവോട്ടുകള്‍ ചെയ്യാനുമാണ്​ മഷി മായ്​ക്കുന്നത്​. ചില രാഷ്​ട്രീയ പാര്‍ട്ടികള്‍ മഷി മായ്​ക്കാനുള്ള രാസമിശ്രിതം വരെ തെരഞ്ഞെടുപ്പ്​ ദിവസം പ്രവര്‍ത്തകര്‍ക്ക്​ കൈമാറാറുണ്ടെന്നത്​ പരസ്യമായ രഹസ്യമാണ്​.

ഇതിനായി ചുമതലപ്പെടുത്തിയ ആളെ സമീപിച്ചാല്‍ മഷി മായ്​ച്ചുകൊടുക്കുന്നതാണ്​ പതിവ്​. സാനിറ്റൈസറി​ന്റെ കുപ്പിയില്‍ ​ ഇത്തരം രാസമിശ്രിതങ്ങള്‍ കൊണ്ട് പോയാല്‍ ബൂത്തില്‍വെച്ചുത​ന്നെ മഷി മായ്​ക്കാന്‍ കഴിയും. സാനിറ്റൈസറാണെന്നു​ കരുതി ആരും സംശയിക്കുകയുമില്ല.

എന്നാൽ വിരലി​ന്റെ അറ്റത്ത്​ പുരട്ടി 40 സെക്കന്‍ഡു​കൊണ്ട് മഷി ഉണങ്ങുമെന്നാണ്​ നിര്‍മാതാക്കളായ മൈസൂര്‍ പെയിന്‍റ്​ ആന്‍ഡ്​​ വാര്‍ണീഷസ്​ ലിമിറ്റഡിന്റെ അവകാശവാദം.സാനിറ്റൈസര്‍ ഉപയോഗിച്ചാലും മഷി മായില്ലെന്ന്​ മൈസൂര്‍ പെയി​ന്‍റ്​ അധികൃതര്‍ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷന് ​ഉറപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button