MollywoodLatest NewsKeralaCinemaNews

ഓസ്‌കാര്‍ എന്‍ട്രിയില്‍ ജല്ലിക്കെട്ട് എത്തിയത് 27 ഇന്ത്യൻ ചിത്രങ്ങളെ പിന്നിലാക്കി ; ലിസ്റ്റ് കാണാം

മലയാള ചിത്രമായ ജെല്ലിക്കെട്ടിന്‌ ഓസ്കാര്‍ എന്‍ട്രി ലഭിച്ചത് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സിനിമകളെ പിന്നിലാക്കിയാണ്. അഭിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും അഭിനയിച്ച ഗുലാബോ സിതാബോ, പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദി സ്കൈ ഈസ് പിങ്ക്, ദീപിക പദുക്കോണിന്റെ ചാപക്, നവാസുദ്ദിന്‍ സിദ്ദിഖിയുടെ സീരിയസ് മെന്‍, ജാഹ്നവി കപൂറിന്റെ ഗുഞ്ചന്‍ സക്‌സേന എന്നിവയായിരുന്നു ഓസ്കാര്‍ എന്ററിക്ക് വേണ്ടി മത്സരിച്ച മറ്റു പ്രമുഖ സിനിമകള്‍. മൊത്തം 27 സിനിമകളില്‍ നിന്നുമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർത്ഥിക്ക് കോവിഡ് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

എസ്. ഹരീഷിന്റെ മാവോയിസ്റ് എന്ന കഥയെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു ജെല്ലിക്കെട്ട്. ആര്‍ ജയകുമാറാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേയ്ക്കാണ് ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്. സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍, രാജീവ് അഞ്ചല്‍ സംവിധാനം നിര്‍വഹിക്കുകയുണ്ടായ ‘ഗുരു’ എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തിലേയ്ക്ക് മുന്‍പ് തെരെഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അവസാന പട്ടികയില്‍ ഇടം ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button